ഇറാന്‍ പുതിയ ഫൈറ്റര്‍ ജെറ്റ് പുറത്തിറക്കിയെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: ഇറാന്‍ പുതിയ ഫൈറ്റര്‍ ജെറ്റ് പുറത്തിറക്കിയെന്ന് റിപ്പോര്‍ട്ട്. കൗസാര്‍ എന്ന പേരിലാണ് പുതിയ ഫൈറ്റര്‍ ജെറ്റ് അറിയപ്പെടുന്നത്. വിവിധ തരത്തിലുള്ള ആയുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ളതാണ് ഫൈറ്റര്‍ ജെറ്റെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തിന്റെ നാഷണല്‍ ഡിഫന്‍സ് ഇന്‍ഡസ്ട്രി ദിവസം പ്രസിഡന്റ് ഹസ്സന്‍ റൂഹാനിയുടെ സാന്നിധ്യത്തിലാണ് ഫൈറ്റര്‍ ജെറ്റ് പ്രദര്‍ശിപ്പിച്ചത്.

ഇറാനില്‍ 2013ല്‍ ഫൈറ്റര്‍ ജെറ്റ് പുറത്തിറക്കിയിരുന്നു. ക്വാഹാര്‍ 313 എന്നാണ് ഫൈറ്റര്‍ ജെറ്റ് അറിയപ്പെടുന്നത്. ഇറാനില്‍ വന്‍ വ്യവസായമായി തന്നെ ആയുധ വിപണി വികസിപ്പിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ ഇറാനില്‍ ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് വിലക്കുണ്ട്.

Top