എണ്ണക്കപ്പല്‍ വിട്ടുതരാം, സിറിയയിലേക്ക് കൊണ്ടുപോകില്ലെന്ന് ഉറപ്പുവേണം…

ലണ്ടണ്‍: ഇറാനില്‍ നിന്ന് പിടിച്ചെടുത്ത എണ്ണക്കപ്പല്‍ ഉപാധികളോടെ വിട്ടുനല്‍കാമെന്ന് ബ്രിട്ടന്‍. എണ്ണക്കപ്പല്‍ ഇറാന് തിരിച്ചുനല്‍കണമെങ്കില്‍ എണ്ണ സിറിയയിലേക്ക് കൊണ്ടുപോകില്ലെന്ന് ഉറപ്പുനല്‍കണമെന്ന് ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ജെറമി ഹണ്ട് വ്യക്തമാക്കി. എണ്ണ എവിടെനിന്നു കൊണ്ടുവന്നു എന്നത് തങ്ങളെ സംബന്ധിച്ച് വിഷയമല്ല. വിഷയം എണ്ണ എങ്ങോട്ട് കൊണ്ടുപോകുന്നു എന്നതിലാണെന്നും അദ്ദേഹം പറഞ്ഞു.

ജുലൈ നാലിനാണ് ഇറാന്റെ എണ്ണകപ്പല്‍ ‘ഗ്രേസ്’ 1 ബ്രിട്ടീഷ് നാവികര്‍ ജിബ്രിട്ടാള്‍ കടലിടുക്കില്‍ പിടിച്ചെടുത്തത്. യൂറോപ്യന്‍ യൂണിയന്റെ ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുന്നുവെന്ന സംശയത്തിലായിരുന്നു ബ്രിട്ടന്റെ ഈ നടപടി.

Top