ടെഹ്‌റാന്‍ : ഇറാനിലെ ജനകീയ പ്രക്ഷോഭത്തെ ഭയക്കുന്നില്ലെന്ന് പ്രസിഡന്റ് ഹസന്‍ റൂഹാനി. രാജ്യത്തിന് പ്രക്ഷോഭങ്ങള്‍ പുത്തരിയല്ലെന്നും പാര്‍ലമെന്റംഗങ്ങളുമായുള്ള കൂടിക്കാഴ്ചയില്‍ റൂഹാനി പറഞ്ഞു.
വിദേശപ്രേരണയാണ് പ്രക്ഷോഭകാരികളെ നയിക്കുന്നത്, ഭക്ഷണത്തിനോ വെള്ളത്തിനോ വേണ്ടിയല്ല ഈ സമരമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ടെന്നും എന്നാല്‍ ദേശീയ ഐക്യത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും പ്രസിഡന്റ് അഭിപ്രായപ്പെട്ടു.
നിയമവിരുദ്ധപ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവരെ കര്‍ശനമായി കൈകാര്യം ചെയ്യുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. ഇറാനിലെ ജനകീയ പ്രക്ഷോഭത്തില്‍ ഇതുവരെ 13 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്