40 വര്‍ഷങ്ങള്‍ക്ക് ശേഷം ഇറാനിയന്‍ സ്ത്രീകള്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിലേക്ക്

മോസ്‌കോ: ഏറെ നാളത്തെ കാത്തിരിപ്പിനും പ്രതിഷേധത്തിനുമൊടുവിലാണ് ഇറാനിലെ സ്ത്രീകള്‍ക്ക് കളി കാണാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ലോകകപ്പില്‍ മൊറോക്കൊയ്‌ക്കെതിരെ അവസാന മിനിറ്റിലെ സെല്‍ഫ് ഗോളിലൂടെ ഇറാന്‍ ജയിച്ചപ്പോള്‍ അത് ചരിത്രം തിരുത്താനുള്ള നാഴികകല്ലായി. ഇറാന്റെ ജയം രാജ്യമൊന്നാകെ ആഘോഷിച്ചതോടെ ഭരണകൂടത്തിന്റെ മനസ്സ് ഇളകുകയായിരുന്നു.

വനിതകള്‍ക്ക് മുന്നില്‍ സ്റ്റേഡിയങ്ങളുടെ വാതില്‍ അടച്ചിട്ട രാജ്യം ബുധനാഴ്ച്ച രാത്രി മുതല്‍ അവ തുറന്നിട്ട് അവരെ സ്വാഗതം ചെയ്യുകയായിരുന്നു. ഇന്നലെ രാത്രി നടന്ന ഇറാന്‍ – സ്‌പെയിന്‍ മത്സരം നടന്ന തെഹ്‌റാനിലെ ആസാദി സ്റ്റേഡിയത്തിലേക്ക് വനിതകള്‍ക്കും പ്രവേശനം നല്‍കിയാണ് ഇറാന്‍ ചരിത്രം മാറ്റിയെഴുതയത്.

IRAN-1

1979ലെ ഇസ്‌ലാമിക വിപ്ലവത്തിന് ശേഷം ഇതാദ്യമായാണ് ഇറാന്‍ സ്റ്റേഡിയങ്ങളിലേക്ക് നാട്ടിലെ വനിതകള്‍ക്ക് പ്രവേശനം നല്‍കുന്നത്. ഒരു ലക്ഷത്തോളം പേര്‍ക്ക് ഇരിപ്പിട സൗകര്യമുള്ള സ്റ്റേഡിയത്തില്‍ ഇറാനില്‍ നിന്നുള്ള സ്ത്രീകളാണ് ഒഴുകിയെത്തിയത്.

IRAN-3

മൊറോക്കൊയ്‌ക്കെതിരെ ഒരു ഗോളിന് ഇറാന്‍ ജയിച്ചപ്പോള്‍ തെഹ്‌റാനിലെ തെരുവില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പതിനായിരങ്ങളാണ് ഇറങ്ങിയത്. അവരില്‍ ഏറെ പേരും വനിതകളായിരുന്നുവെന്നാണ് സത്യം.

IRAN-5

ഇറാന്‍ പാര്‍ലമെന്റിലെ വനിതാ അംഗം തയിബ സിയാവോശിയുടെ നേതൃത്വത്തിലെ പോരാട്ടത്തിന്റെ ഫലം കൂടിയാണ് സ്ത്രീകള്‍ക് ഗാലറിയില്‍ പ്രവേശിക്കാന്‍ വഴിയൊരുക്കിയത്. മതമേലധികാരികളുടെ എതിര്‍പ്പിനെ മറികടന്നാണ് തീരുമാനം. 1979ലാണ് ഫുട്‌ബോള്‍ കാണുന്നതില്‍നിന്ന് ഇറാന്‍ സ്ത്രീകളെ വിലക്കിയത്.

Top