ബെയറിറ്റ്സ്: അംഗരാജ്യങ്ങളെ അമ്പരിപ്പിച്ചു കൊണ്ട് ഫ്രാന്‍സില്‍ നടക്കുന്ന ജി 7 ഉച്ചകോടിയില്‍ അപ്രതീക്ഷ അതിഥിയായി ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജാവേദ് സാരിഫും. ഫ്രാന്‍സിലെ ബിയാറിറ്റ്‌സില്‍ എത്തിയ മുഹമ്മദ് ജാവേദ് ശരീഫ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോയുമായി മുഹമ്മദ് ജാവേദ് ചര്‍ച്ച നടത്തി.
അമേരിക്ക- ഇറാന്‍ സംഘര്‍ഷം രൂക്ഷമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഉള്‍പ്പെടെ പങ്കെടുക്കുന്ന ഉച്ചകോടിയിലേക്ക് ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ അപ്രതീക്ഷ വരവ് അമേരിക്കന്‍ സംഘത്തെ അത്ഭുതപ്പെടുത്തി.
അമേരിക്കന്‍ സംഘത്തിന്റെ അനുമതിയോടെയാണ് ജാവേദിനെ ക്ഷണിച്ചതെന്നാണ് ഫ്രഞ്ച് അധികൃതര്‍ വ്യക്തമാക്കിയത്. എന്നാല്‍ വൈറ്റ് ഹൗസ് ഇത് അംഗീകരിച്ചിട്ടില്ല.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോയുമായി ക്രിയാത്മകമായ ചര്‍ച്ചയാണ് നടത്തിയതെന്ന് മുഹമ്മദ് ജാവേദ് ട്വിറ്ററില്‍ കുറിച്ചു. ജര്‍മന്‍, ബ്രിട്ടിഷ് പ്രതിനിധികളുമായും ചര്‍ച്ച നടത്തിയെന്ന് അദ്ദേഹം അറിയിച്ചു.
ഇറാനും അമേരിക്കയ്‌ക്കുമിടയിലുള്ള സംഘര്‍ഷം ലഘൂകരിക്കാന്‍ മധ്യസ്ഥനായ മാക്രോണിന്റെ ശ്രമം കൂടിയാണ് ശരീഫിന്റെ ഈ അപ്രതീക്ഷിത സന്ദര്‍ശനത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.