ഇറാന്റെ മുതിര്‍ന്ന ജനറലിനെ വകവകുത്തിയ അമേരിക്കന്‍ ഡ്രോണ്‍ അക്രമണത്തിന് പകരമായി ഇറാഖിലെ രണ്ട് യുഎസ് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഡസന്‍ കണക്കിന് ബാലിസ്റ്റിക് മിസൈലുകളാണ്ഇറാന്‍ തൊടുത്തത്. സംഘര്‍ഷം വര്‍ദ്ധിക്കുമെന്ന് ആശങ്കപ്പെട്ട് ഇരിക്കവെ തങ്ങള്‍ യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി ഇറാന്‍ വിദേശകാര്യ മന്ത്രി രംഗത്ത് വന്നത് ആശ്വാസത്തിന് വഴിയൊരുക്കുകയാണ്.
മിസൈല്‍ അക്രമണം യുഎസിനുള്ള മറുപടിയാണെന്നും കാര്യങ്ങള്‍ അവിടം കൊണ്ട് അവസാനിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും വിദേശകാര്യ മന്ത്രി ജാവാദ് സാരിഫ് വ്യക്തമാക്കി. യുഎസിന് തിരിച്ചടി നല്‍കിയത് സ്വയം പ്രതിരോധിക്കുന്നതിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതികരണം ഇതില്‍ ചുരുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഇറാന്‍ യുദ്ധത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും സാരിഫ് പറയുന്നു. എന്നാല്‍ ഇപ്പോഴത്തെ മിസൈല്‍ അക്രമണത്തിന് പകരംവീട്ടാന്‍ യുഎസ് ഇറങ്ങിയാല്‍ ഈ പ്രതിരോധ നടപടി തുടരും,
രണ്ട് ദീര്‍ഘകാല ശത്രുക്കള്‍ യുദ്ധത്തിലേക്ക് അടുക്കുന്നതായി ആശങ്ക വളര്‍ത്തിയാണ് ഇറാന്‍ ജനറലിനെ വധിച്ചതിന് പകരമായി ഇറാഖിലെ യുഎസ് സൈനിക ബേസുകളില്‍ മിസൈല്‍ അക്രമണം നടത്തിയത്. എന്നാല്‍ കാര്യങ്ങള്‍ അമേരിക്ക കൂടുതല്‍ പ്രതികരണത്തിന് തയ്യാറാകാതിരുന്നാല്‍ ഇറാനും കൂടുതല്‍ നടപടികളിലേക്ക് നീങ്ങില്ലെന്നാണ് ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ നിലപാട് സൂചന നല്‍കുന്നത്.
ഇറാന്‍ മിസൈല്‍ അക്രമണത്തില്‍ നാശം സംഭവിച്ചിട്ടില്ലെന്നാണ് നേരത്തെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തത്. എന്നാല്‍ 80ഓളം പേര്‍ അക്രമത്തില്‍ കൊല്ലപ്പെട്ടെന്ന് ഇറാന്‍ ദേശീയ ടെലിവിഷന്‍ അവകാശപ്പെട്ടു.