ടെഹ്‌റാന്‍: അമേരിക്കയുടെ എതിര്‍പ്പിനെ മറികടന്ന് ഒരാഴ്ച മുമ്പ് ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയതായി റിപ്പോര്‍ട്ട്.
ഇറാന്‍ റെവലൂഷണറി ഗാര്‍ഡ് മേധാവി ജനറല്‍ അമിര്‍ ഹാജിസദ അറിയിച്ചതായി ഫാര്‍സ് വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്. 250 കിലോമീറ്റര്‍ ദൂരംവരെ ചെന്നെത്താവുന്ന ഹോര്‍മുസ് 2 മിസൈല്‍ വിജയകരമായി പരീക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, ഇറാന്‍ റെവലൂഷണറി ഗാര്‍ഡ് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയിട്ടില്ലെന്ന് തസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനായി ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും അമേരിക്കയുടെ എതിര്‍പ്പിനെത്തുടര്‍ന്ന് തീരുമാനം പിന്‍വലിച്ചതായി തസ്‌നിം റിപ്പോര്‍ട്ടില്‍ പറയുന്നു.