ബാഗ്ദാദ് : ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റുഹാനി ബാഗ്ദാദിലെത്തി. ത്രിദിന സന്ദര്‍ശനത്തിനായി തിങ്കളാഴ്ച്ച ഇറാഖിലെത്തിയ ഹസന്‍ റുഹാനിയെ വിദേശകാര്യമന്ത്രി മൊഹമ്മദ് അലി ഹക്കിം സ്വീകരിച്ചു.
റുഹാനി ഇറാന്‍ പ്രസിഡന്റ് ബര്‍ഹാം സാലിഹിനെയും പ്രധാനമന്ത്രി അബ്ദേല്‍ അബ്ദുല്‍ മെഹ്ദിയുമായും കൂടിക്കാഴ്ച്ച നടത്തും. ആദ്യമായി ഇറാഖില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്ന റുഹാനി മറ്റ് രാഷ്ട്രീയ പാര്‍ട്ടി നേതാക്കളേയും ഷിയ നേതാക്കളേയും സന്ദര്‍ശിക്കും.
സന്ദര്‍നത്തെ ചരിത്രപരമെന്ന് വിശേഷിപ്പിച്ച് ഇറാഖ് വിദേശകാര്യ മന്ത്രി മൊഹമ്മദ് അലി ഹക്കിം രംഗത്ത് വന്നിരുന്നു.
ഇറാഖിലെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ക്കെതിരെ തെഹ്‌റാന്‍ നടത്തുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ണ്ണായകമാണ് റൂഹാനിയുടെ സന്ദര്‍ശനം.