Iran’s president orders stepped-up missile production

വാഷിംഗ്ടണ്‍: യുഎസിന്റെ ഉപരോധഭീഷണി വകവയ്ക്കാതെ ആണവമിസൈല്‍ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ പ്രതിരോധമന്ത്രാലയത്തിന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി ഉത്തരവു നല്‍കി.

പ്രതിരോധശേഷി വര്‍ധിപ്പിക്കാനുള്ള ഇറാന്റെ അവകാശത്തിന്മേലുള്ള അമേരിക്കയുടെ കടന്നുകയറ്റത്തില്‍ രോഷാകുലനായാണ് കൂടുതല്‍ മിസൈലുകള്‍ നിര്‍മിക്കാന്‍ റൂഹാനി ഉത്തരവിട്ടതെന്നു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടില്‍ പറഞ്ഞു.

വന്‍ശക്തികളുമായി ആണവക്കരാര്‍ ഒപ്പിട്ടശേഷം ഒക്ടോബറില്‍ ഇറാന്‍ നടത്തിയ ഇമാദ് മിസൈല്‍ പരീക്ഷണമാണ് അമേരിക്കയെ പ്രകോപിപ്പിച്ചത്. ഇമാദ് മിസൈല്‍ ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലാണെന്നും ആണവക്കരാര്‍ പ്രകാരം ഇതിനു വിലക്കുണ്ടെന്നും അമേരിക്ക പറയുന്നു. എന്നാല്‍ ഇമാദ് ബാലിസ്റ്റിക് മിസൈലല്ലെന്നാണ് ഇറാന്റെ വാദം.

ഇറാനെതിരേ കൂടുതല്‍ സാമ്പത്തിക ഉപരോധത്തിന് അമേരിക്ക തയാറെടുത്തുവരികയാണെന്നു വോള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. എന്നാല്‍ ഉപരോധം എപ്പോള്‍ നടപ്പാക്കണമെന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ലെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട്.

Top