‘കണ്ണീരണിഞ്ഞ്’ ഇറാന്‍ പരമോന്നത നേതാവ്; മൂന്നാം ലോകമഹായുദ്ധം വരുമോ?

ധിക്കപ്പെട്ട ഇറാന്‍ ജനറല്‍ കാസെം സൊലേമാനിയുടെ സംസ്‌കാര ചടങ്ങുകളില്‍ കണ്ണീരണിഞ്ഞ് ഇറാന്‍ പരമോന്നത നേതാവ് അയാത്തൊള്ള അലി ഖമനേയ്. ലക്ഷക്കണക്കിന് പേര്‍ ചടങ്ങുകളില്‍ പങ്കെടുക്കവെയാണ് ഖമനേയ് കണ്ണീര്‍ പൊഴിച്ചത്. പരമോന്നത നേതാവിന്റെ ദീര്‍ഘകാല സുഹൃത്തായ സൊലേമാനിയ്ക്കായി പ്രാര്‍ത്ഥനകള്‍ നടക്കവെയാണ് ഈ അപൂര്‍വ്വ വികാരപ്രകടനങ്ങള്‍.

യുഎസിന് നേരെ രോഷം പ്രകടിപ്പിക്കാനുള്ള വേദി കൂടിയായി ആചാരപരമായ സംസ്‌കാര ചടങ്ങുകള്‍ മാറി. ‘അമേരിക്കയ്ക്ക് മരണം’ എന്ന മുദ്രാവാക്യവും മുഴക്കി തെരുവുകളില്‍ യുഎസ് പതാകകള്‍ കത്തിച്ചാണ് സംസ്‌കാര ചടങ്ങുകളിലേക്ക് മൃതദേഹം എത്തിച്ചത്. ബാഗ്ദാദിലെ യുഎസ് എംബസിക്ക് നേരെ നടന്ന അതിക്രമങ്ങള്‍ക്കും, സൊലേമാനിയുടെ വധത്തിനും പിന്നാലെ ട്വിറ്റര്‍ പോരാണ് യുഎസും, ഇറാനും തമ്മില്‍ അരങ്ങേറുന്നത്.

അമേരിക്കയോട് യുദ്ധം പ്രഖ്യാപിച്ചതായി ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമെയാണ് ഇറാഖില്‍ നിന്നും യുഎസ് സൈനികരെ പുറത്താക്കാന്‍ പ്രമേയവും പാസായത്. യുഎസ് സേന പിന്‍വാങ്ങിയാല്‍ ഇറാഖില്‍ വീണ്ടും ഇസ്ലാമിക് സ്റ്റേറ്റ് പിടിമുറുക്കുമെന്ന ആശങ്കയും വ്യാപകമാണ്. നിലവിലെ വെല്ലുവിളികള്‍ മൂന്നാം ലോക മഹായുദ്ധത്തിലേക്കാണ് കാര്യങ്ങള്‍ എത്തിക്കുന്നതെന്ന് വിദഗ്ധര്‍ ആശങ്കപ്പെടുന്നു.

ഇറാന്റെ അടുത്ത നീക്കങ്ങള്‍ സംബന്ധിച്ച് വ്യക്തതയില്ലാത്തതിനാല്‍ മിഡില്‍ ഈസ്റ്റില്‍ നിന്നും മാറിനില്‍ക്കാനാണ് പാശ്ചാത്യര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.

Top