ഇറാനില്‍ പദ്ധതിയിട്ടിരുന്ന ഭീകരാക്രമണ ശ്രമം പരാജയപ്പെടുത്തി; 27 പേര്‍ അറസ്റ്റില്‍

ടെഹ്‌റാന്‍: ഇറാനിലെ പുണ്യനഗരങ്ങളില്‍ ആക്രമണത്തിന് ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള ഭീകരര്‍ തയാറാക്കിയ പദ്ധതി തകര്‍ത്തു.

ഭീകരാക്രമണത്തിന് പദ്ധതിയിട്ട 27 ഭീകരരെ പിടികൂടിയതായി ഇറാന്‍ രഹസ്യാന്വേഷണ മന്ത്രാലയം അറിയിച്ചു. മേഖലയിലെ മറ്റൊരു രാജ്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

പ്രസിഡന്റായി രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ട ഹസന്‍ റൂഹാനിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് മുമ്പ് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഭീകരരെ പിടികൂടിയതെന്ന് മന്ത്രാലയം പ്രസ്താവന കുറിപ്പില്‍ പറഞ്ഞു.

എന്നാല്‍ എവിടെ വച്ചാണ് ഇവരെ പിടികൂടിയതെന്ന് ഇറാന്‍ വെളിപ്പെടുത്തിയില്ല.

Top