സൗദി അരാംകോക്ക് നേരെ നടന്ന ആക്രമണത്തില്‍ അന്താരാഷ്ട്ര സംഘം അന്വേഷണം നടത്തും

SAUDI-ARAMCO

സൗദി : സൗദി അരാംകോക്ക് നേരെ നടന്ന ആക്രമണത്തില്‍ അന്താരാഷ്ട്ര സംഘം അന്വേഷണം തുടങ്ങുന്നു. സൗദി സഖ്യസേന വാര്‍ത്താ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ച മിസൈലുകളും ഡ്രോണുകളും ഇറാന്റേതെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

25 ഡ്രോണുകളും മിസൈലുകളുമാണ് അരാംകോ പ്ലാന്റിന് നേരെയെത്തിയിത്. ഇതില്‍ 18 എണ്ണം ലക്ഷ്യ സ്ഥാനത്ത് പതിച്ചു. ഈ മിസൈലുകള്‍ വിദഗ്ദ സംഘം പരിശോധിച്ചിട്ടുണ്ട്.

ഒന്ന്, ആക്രമണത്തിന് ഉപയോഗിച്ചത് ഖുദ്‌സ്-1 എന്ന പേരിലുള്ള മിസൈലാണ്. ഇറാന്‍ നിര്‍മിച്ച മിസൈലുകളുടെ ചെറു രൂപമാണിത്. ഇത് നേരത്തെയും സൌദിക്ക് നേരെ ഹൂതികളയച്ചിരുന്നു.

ഇറാന്‍ നേരത്തെ നിര്‍മിച്ച തൂഫാന്‍ എന്ന പേരിലുള്ള ഡ്രോണുകള്‍ക്ക് സമാനമായവയാണ് അരാംകോയില്‍ പതിച്ചതെന്നാണ് മറ്റൊരു കണ്ടെത്തല്‍. ഇറാനിയന്‍ ഡെല്‍റ്റ വേവ് ഡ്രോണെന്നാണ് ഇതിനെ സൈന്യം വിശേഷിപ്പിക്കുന്നത്.

യമന്‍ അതിര്‍ത്തിയില്‍ നിന്നും ആയിരം കി.മി അകലമുണ്ട് ആക്രമണം നടന്ന പ്ലാന്റുകളിലേക്ക്. എന്നാല്‍ അരാംകോയില്‍ പതിച്ച ഡ്രോണുകള്‍ക്ക് പരമാവധി നാന്നൂറ് കി.മീ മാത്രമേ സഞ്ചരിക്കാനാകൂ. അത്രയടുത്തുള്ളത് ഇറാഖും ഇറാനുമാണ്. അതുകൊണ്ട് ഹൂതികളുടെ വാദം അംഗീകരിക്കാനാകില്ലന്നും പറയുന്നു.

Top