ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന തുര്‍ക്കി വനിതയ്ക്ക് വധശിക്ഷ

ബാഗ്ദാദ്: തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നതിന് തുര്‍ക്കി വനിതയെ വധശിക്ഷയ്ക്ക് വിധിച്ചു.

യുവതിയെ കൂടാതെ വിദേശരാജ്യങ്ങളില്‍ നിന്നുള്ള മറ്റ് 10 വനിതകളെ ജീവപര്യന്തത്തിന് ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ഇറാഖിന്റെ സെന്‍ട്രല്‍ ക്രിമിനല്‍ കോടതിയാണ് തുര്‍ക്കി വനിതയെ തൂക്കിക്കൊല്ലാന്‍ വിധിച്ചത്.

കോടതിയുടെ ശിക്ഷാവിധി ഇറാഖിന്റെ കസേഷന്‍ കോടതിയുടെ പുനഃപരിശോധനക്ക് വിധേയമാണ്.

കഴിഞ്ഞ ജനുവരിയില്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നതിനും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് സംഘടനക്ക് പിന്തുണ നല്‍കിയതിന്റെയും പേരില്‍ ജര്‍മ്മന്‍ യുവതിയെ കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു.

Top