ബാഗ്ദാദില്‍ പുതിയ മാര്‍ക്യൂ ഡീലര്‍ഷിപ്പ് ആരാഭിക്കുന്നതിന്റെ ഉദ്ഘാടന പ്രഖ്യാപനവുമായി ടിവിഎസ് കമ്പനി. റിതാജ് ഇന്റര്‍നാഷണല്‍ ജനറല്‍ ട്രേഡ് എല്‍എല്‍സിയുമായി സഹകരിച്ചായിരിക്കും കമ്പനി പ്രവർത്തിക്കുക.
വില്‍പ്പന, സേവനം, സ്‌പെയര്‍ പിന്തുണ എന്നിവ ഉള്‍പ്പെടുന്ന 3S തത്വത്തില്‍ പുതിയ ഷോറൂം പ്രവര്‍ത്തിക്കും. 500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഷോറൂം ഈ മേഖലയിലെ ടിവിഎസില്‍ നിന്നുള്ള ആദ്യത്തേതാണ്.
പുതിയ ഡീലര്‍ഷിപ്പ് ആരംഭിക്കുന്നതിനൊപ്പം ടിവിഎസ് രണ്ട് പുതിയ വാഹനങ്ങളും പുറത്തിറക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ടിവിഎസ് സ്റ്റാര്‍ HLX 150 5-ഗിയര്‍ കമ്മ്യൂട്ടര്‍ മോട്ടോര്‍ സൈക്കിള്‍, ടിവിഎസ് കിംഗ് ഡീലക്‌സ് പ്ലസ്, ത്രീ വീലര്‍ എന്നിവയാകും പുറത്തിറങ്ങുക.
റിതാജ് ഇന്റര്‍നാഷണല്‍ ജനറല്‍ ട്രേഡ് LLC 2017 മുതല്‍ ടിവിഎസിന്റെ വിതരണ പങ്കാളിയാണ്. കമ്പനിക്ക് രാജ്യത്തുടനീളം 41 ടച്ച് പോയിന്റുകള്‍ ഉണ്ട്.