ബാഗ്ദാദ്: സിറിയന്‍ അതിര്‍ത്തിയിലുള്ള അല്‍ ക്വയിം ജില്ല ഐഎസ് നിയന്ത്രണത്തില്‍ നിന്നു മോചിപ്പിച്ച് ഇറാക്കി സായുധ സേന.
ഇറാക്കി പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയാണ് ഇക്കാര്യം അറിയിച്ചത്. കുറഞ്ഞ സമയത്തിനുള്ളില്‍ ഭീകരരെ തുരത്തിയ സൈന്യത്തെ അബാദി അഭിനന്ദിച്ചു.
ഒക്ടോബര്‍ 26നാണ് അല്‍ ക്വയിം ജില്ലയുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ സൈന്യം തുടങ്ങിയത്. അല്‍ബര്‍ പ്രവിശ്യയിലാണ് അല്‍ ക്വയിം സ്ഥിതി ചെയ്യുന്നത്.