ഐഎസ് ഭീകരരില്‍ നിന്ന് തല്‍ അഫാര്‍ നഗരം തിരിച്ചുപിടിച്ച് ഇറാക്ക് സൈന്യം

ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ശക്തികേന്ദ്രമായ തല്‍ അഫാര്‍ നഗരം വീണ്ടെടുത്ത് ഇറാക്ക് സൈന്യം.

ഐഎസ് നിയന്ത്രണത്തിലുണ്ടായിരുന്ന നഗരത്തിന്റെ 94 ശതമാനം പ്രദേശവും കൈയടക്കിയെന്നും സൈനികനീക്കങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ജനറല്‍ അബ്ദുലമിര്‍ യാറല്ല പറഞ്ഞു.

ഭീകരരില്‍ നിന്ന് വൈകാതെ പൂര്‍ണ നിയന്ത്രണം പിടിക്കാമെന്നാണു കരുതുന്നതെന്നും സൈന്യം വ്യക്തമാക്കി.

മൊസൂളില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള തല്‍ അഫാര്‍ നഗരത്തിലെ കോട്ട ഇറാക്ക് സൈന്യം പിടിച്ചിരുന്നു. ഓട്ടോമന്‍ തുര്‍ക്കികളുടെ കാലത്തു നിര്‍മിച്ച തല്‍ അഫാറിലെ കോട്ടയില്‍ ഇറാക്കിന്റെ പതാകയും സൈന്യം ഉയര്‍ത്തിയിരുന്നു.

അതേസമയം, തല്‍ അഫാറില്‍ നിന്ന് 15 കി.മീ അകലെ അല്‍ അയദിയയില്‍ ഇപ്പോഴും പോരാട്ടം തുടരുകയാണ്.

Top