മുംബൈ: ഇന്ത്യന്‍ റയില്‍വേയുടെ ഇ കൊമേഴ്‌സ് സൈറ്റായ ഐ.ആര്‍.സി.ടി.സി ഹാക്ക് ചെയ്തു. മഹാരാഷ്ട്ര പോലീസാണ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ട കാര്യം പുറത്തുവിട്ടത്.
ഹാക്കര്‍മാര്‍ ഐ.ആര്‍.സി.ടി.സി സൈറ്റില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയതായും പോലീസ് അറിയിച്ചു. എകദേശം ഒരു കോടിയോളം ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയതായാണ് അറിയാന്‍ കഴിഞ്ഞത്.
ഇന്ത്യയിലെ ഏറ്റവും വലിയ ഇ കൊമേഴ്‌സ് സൈറ്റാണ് ഐ.ആര്‍.സി.ടി.സി. സൈറ്റില്‍ ഉപഭോക്താക്കളുടെ പാന്‍ കാര്‍ഡുകള്‍ അടക്കമുള്ള ഐഡന്റിറ്റി കാര്‍ഡുകള്‍, ഫോണ്‍ നമ്പര്‍, മെയില്‍ ഐ.ഡി എന്നിവയുണ്ട്. ഇതുപയോഗിച്ച് പലവിധമായ തട്ടിപ്പുകളും ഹാക്കര്‍മാര്‍ക്ക് ചെയ്യാന്‍ കഴിയുമെന്ന് റയില്‍വെ അധികൃതര്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട ചെയ്തു.
ഇത്തരത്തിലുള്ള വിവരങ്ങല്‍ സമ്പാദിച്ച് അതുവഴി തങ്ങളുടെ ഉപഭോക്താക്കളെ കണ്ടെത്താനായി സ്വകാര്യ സ്ഥാപനങ്ങളും ഉപയോഗിക്കാറുണ്ട്. മഹാരാഷ്ട്ര സര്‍ക്കാര്‍ റയില്‍വേയ്ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
എന്നാല്‍ ഇത്തരത്തില്‍ ഹാക്കിങ് നടന്നിട്ടല്ല എന്നാണ് ഐ.ആര്‍.സി.ടി.സി. പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സന്ദീപ് ദത്ത പറയുന്നത്. ”മഹാരാഷ്ട്ര പോലീസ്, ഐ.ബി സൈബര്‍ സെല്‍ എന്നീ വിഭാഗങ്ങള്‍ നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് ചില ഐ.ആര്‍.സി.ടി.സി. രേഖകള്‍ പുറത്തു പോയിട്ടുണ്ട്. എന്നാല്‍ ഇതിനെപ്പറ്റി കൂടുതല്‍ അന്വേഷണം നടത്താതെ ഹാക്ക ചെയ്തു എന്ന് പറയാനാകില്ല.” സന്ദീപ് ദത്ത പറഞ്ഞു