സ്ത്രീ-പുരുഷ മത്സരങ്ങളില്ലാത്ത സിനിമകളാണ് തനിക്ക് വേണ്ടതെന്ന് ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍.
സ്ത്രീയും പുരുഷനും അവരവരുടേതായ പ്രത്യേകതകള്‍ ഉള്ളതും പരസ്പരം താരതമ്യപ്പെടുത്താന്‍ കഴിയാത്തതുമായ വിഭാഗങ്ങളാണെന്നും, സ്ത്രീസ്വത്വം ആണ് എറ്റവും കൂടുതല്‍ ആഘോഷിക്കപ്പെടേണ്ടതെന്നും, അവര്‍ അനുഗ്രഹീതരുമാണെന്നും ഇര്‍ഫാന്‍ ഖാന്‍ പറഞ്ഞു.
അടുത്തിടെ തിയേറ്ററുകളിലെത്തിയ ഖരീബ് ഖരീബ് സിംഗ്‌ലെയില്‍ നായകനായത് ഇര്‍ഫാന്‍ ഖാന്‍ ആയിരുന്നു.
സ്ഥിരമായി ഒരു കാറ്റഗറിയിലേക്ക് മാത്രം താരങ്ങളെ പ്രതിഷ്ഠിക്കുന്ന രീതി ചലച്ചിത്രലോകത്തുണ്ടെന്നും താരം പറഞ്ഞു.
ആ നിലപാടിനോടിനോടുള്ള വിയോജിപ്പ് ഇര്‍ഫാന്‍ തുറന്നുപറയുകയായിരുന്നു.
എല്ലാത്തരം കഥാപാത്രങ്ങളെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്നിടത്താണ് കലാകാരന്റെ നിലനില്‍പ്പ്. അല്ലാത്തപക്ഷം കലാരംഗത്തു നിന്നുമുള്ള എന്റെ വിരമിക്കലാകും അത്. അറുപതുകളുടെ തുടക്കത്തില്‍ സമൂഹത്തെ പ്രതിഫലിപ്പിക്കാത്ത ചിത്രങ്ങളായിരുന്നു ഉണ്ടായിരുന്നത്. സമൂഹത്തെ പ്രതിനിധീകരിക്കുന്ന രീതിയാകണം പുതിയ ചിത്രങ്ങള്‍ക്കുണ്ടാകേണ്ടത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.