ഇന്ത്യന്‍ സിനിമാലോകത്തെ തന്നെ ഞെട്ടിച്ചുകൊണ്ടാണ് നടന് ഇര്ഫാന് ഖാന് ന്യൂറോ എന്‍ടോക്രൈന്‍ ട്യൂമര്‍ ആണെന്ന വാര്‍ത്ത പുറത്തുവന്നത്. അതോടുകൂടി ഇര്ഫാന് ഖാന്റെ സിനിമകളും അനിശ്ചിതത്വത്തിലായി. ഉടന്‍ തന്നെ ഇര്ഫാന് ചികിത്സയ്ക്കായി ലണ്ടനിലേക്ക് പോയിരുന്നു. എന്നാല്‍ പിന്നീട് രോഗസംബന്ധമായ ഒരു വാര്‍ത്തയും പുറത്തുവന്നിരുന്നില്ല.
എന്നാല്‍ ഇര്ഫാന് ഖാന്റെ ആരോഗ്യം മെച്ചപ്പെട്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇര്ഫാന് ഖാന് സുഖപ്പെട്ടിരിക്കുന്നുവെന്ന് സുഹൃത്തും സംവിധായകനുമായ ഷൂജിത് സിര്‍കാര്‍ അറിയിച്ചു. സ്വാതന്ത്ര സമര സേനാനി ഉധം സിംഗിന്റെ ജീവിതകഥ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിലെ നായകനായി ഇര്ഫാന് ഉടന്‍ എത്തുമെന്നും ഷൂജിത് സിര്‍കര്‍ പറഞ്ഞു.
1919ലെ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയെ ന്യായീകരിച്ച മൈക്കിള്‍ ഓ ഡ്വിയറിനെ കൊലപ്പെടുത്തിയ ആളാണ് ഉധം സിംഗ്. ഷൂജിതിന്റെ സ്വപ്ന പദ്ധതിയാണ് ഈ ചിത്രം. വര്‍ഷങ്ങളായി അദ്ദേഹം ഈ ചിത്രത്തിനു വേണ്ടി അധ്വാനിക്കുകയാണ്. നേരത്തെ പികു എന്ന ചിത്രത്തിലും ഷൂജിത് സിര്‍കാറും ഇര്‍ഫാനും ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്.