മികച്ച നടനുള്ള 19-ാമത് ഐഫ പുരസ്‌കാരത്തിന് അര്‍ഹനായതില്‍ സന്തോഷം പങ്കുവെച്ച് നടന്‍ ഇര്‍ഫാന്‍ ഖാന്‍. ഹിന്ദി മീഡിയം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഇര്‍ഫാന് പുരസ്‌കാരം ലഭിച്ചത്. തന്റെ ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് ഇര്‍ഫാന്‍ പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചത്.
‘ ഈ യാത്രയുടെ ഭാഗമായതിന് പ്രേക്ഷകര്‍ക്കും, പിന്നെ ഐഫയ്ക്കും നന്ദി’ ഇര്‍ഫാന്‍ ട്വിറ്ററില്‍ കുറിച്ചു.
Thank you to @IIFA and our audience who have been part for my journey ? #IIFA2018 https://t.co/GpxSmflkLx
— Irrfan (@irrfank) June 26, 2018
ട്യൂമര്‍ ബാധിതനായി ലണ്ടനില്‍ ചികിത്സയില്‍ കഴിയുകയാണ് താരം ഇപ്പോള്‍. ഇക്കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ഇര്‍ഫാന് ന്യൂറോ എന്‍ട്രോക്രൈന്‍ എന്ന അപൂര്‍വ രോഗം ബാധിച്ചത്. തനിക്ക് ക്യാന്‍സര്‍ ആണെന്ന് ഇര്‍ഫാന്‍ തന്നെയാണ് ആരാധകരെ അറിയിച്ചത്.