വരാനിരിക്കുന്ന ഇന്ത്യ-ഓസീസ് പരമ്പരയെക്കുറിച്ച് പ്രതികരിച്ച് ഇര്‍ഫാന്‍ പഠാന്‍

മുംബൈ: ഓസീസിന് മുന്നില്‍ ഇന്ത്യ മുട്ടു കുത്തുമോ? എന്ന കാര്യങ്ങളെക്കുറിച്ച് പ്രതികരിച്ച് മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. ഈ മാസം 14നാണ് ഇന്ത്യയും ഓസീസും തമ്മിലുള്ള ഏകദിന പരമ്പര തുടങ്ങുക.

ശ്രീലങ്കയ്ക്കെതിരേയുള്ള ടി20 പരമ്പരയിലാണ് ടീം ഇന്ത്യ ഇപ്പോള്‍ കളിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ യഥാര്‍ഥ വെല്ലുവിളി വരാനിരിക്കുന്നതേയുള്ളൂ. കരുത്തരായ ഓസ്ട്രേലിയക്കെതിരേ നാട്ടില്‍ നടക്കാനിരിക്കുന്ന ഏകദിന പരമ്പര വിരാട് കോലിക്കും സംഘത്തിനും അഗ്‌നിപരീക്ഷ തന്നെയായിരിക്കും.

മികച്ച ഫോമില്‍ കളിക്കുന്ന ഓസീസിനെ തകര്‍ത്ത് പരമ്പര കൈക്കലാക്കണമെങ്കില്‍ ഏറ്റവും മികച്ച പ്രകടനം തന്നെ ഇന്ത്യയ്ക്ക്‌ പുറത്തെടുക്കേണ്ടി വരുമെന്നാണ് താരം പറഞ്ഞത്.

Top