ഹൂഡ- ക്രുനാൽ പ്രശ്‌നം; ബറോഡ ക്രിക്കറ്റ് ബോർഡ് ഉടന്‍ ഇടപെടണമെന്ന് ഇര്‍ഫാന്‍ പഠാന്‍

ന്യൂഡല്‍ഹി: ബറോഡ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ക്രുനാല്‍ പാണ്ഡ്യ ടീമംഗമായ ദീപക് ഹൂഡയോട് മോശമായി പെരുമാറിയ സംഭവത്തിൽ ബോര്‍ഡ് അന്വേഷണം ആരംഭിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാന്‍. പ്രശ്നത്തില്‍ ദീപക് ഹൂഡയെയാണ് ഇര്‍ഫാന്‍ പിന്തുണച്ചിരിക്കുന്നത്.

‘ ഇത്രയും മോശമായ സാഹചര്യത്തിൽ ക്രിക്കറ്റ് മത്സരങ്ങള്‍ അതിന്റെ പൂര്‍ണ ഭാവത്തിലേക്ക് വരുന്നതേയുള്ളൂ. ബയോ ബബിള്‍ സര്‍ക്കിളില്‍ ജീവിക്കുന്ന താരങ്ങള്‍ എല്ലാവരും ഒരുമിച്ച് നിന്ന് മത്സരത്തില്‍ മാത്രം ശ്രദ്ധിക്കണം. മറ്റുകാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ അത് ടീമിന്റെ ഒരുമയെ ബാധിക്കും. ഹൂഡയും ക്രുനാലും തമ്മിലുള്ള പ്രശ്‌നത്തില്‍ ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ ഉടന്‍ ഇടപെടണം’ -പഠാന്‍ വ്യക്തമാക്കി.

നായകന്‍ ക്രുനാല്‍ പാണ്ഡ്യയില്‍ നിന്നും മോശം പെരുമാറ്റമുണ്ടായി എന്ന് വിശദമാക്കി ഹൂഡ കഴിഞ്ഞ ദിവസം ബറോഡ ക്രിക്കറ്റ് അസോസിയേഷന് പരാതി നൽകിയിരുന്നു. മറ്റുതാരങ്ങളുടെ മുന്നില്‍ വെച്ച് നിരന്തരം ക്രുനാല്‍ തന്നെ അപമാനിച്ചുവെനന്നായിരുന്നു പരാതി. ഇതേത്തുടര്‍ന്ന് സയ്യിദ് മുഷ്താഖ് അലി ട്രോഫിയ്ക്കുള്ള ടീമിന്റെ പരിശീലനത്തില്‍ നിന്നും ഹൂഡ വിട്ടുനിന്നു.

Top