അയര്‍ലന്‍ഡ് പ്രധാനമന്ത്രി ലിയോ വരദ്കര്‍ രാജിവെച്ചു. ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷമാണ് രാജി സമര്‍പ്പിച്ചത്. വ്യക്തിപരവും രാഷ്ട്രീയവുമായ കാരണത്താലാണ് രാജിയെന്ന് ലിയോ വരദ്കര്‍ വ്യക്തമാക്കി. പ്രധാനമന്ത്രി പദവിയൊഴിയുന്നതിനൊപ്പം ഫൈന്‍ ഗാല്‍ പാര്‍ട്ടി അധ്യക്ഷന്‍ ചുമതലയും ഒഴിഞ്ഞു.
രാജി പ്രഖ്യാപിച്ചെങ്കിലും ഏപ്രിലില്‍ നടക്കുന്ന ഫൈന്‍ ഗാല്‍ പാര്‍ട്ടിയുടെ വാര്‍ഷിക സമ്മേളനത്തില്‍ പുതിയ ലീഡറെ തിരഞ്ഞെടുത്തതിന് ശേഷം മാത്രമെ പാര്‍ലമെന്റ് പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുകയുള്ളൂ. അതുവരെ ലിയോ വരദ്കര്‍ തല്‍സ്ഥാനത്ത് തുടരും.
അയര്‍ലന്റില്‍ പ്രധാനമന്ത്രി സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു ലിയോ വരദ്കര്‍. രാജ്യത്തെ ആദ്യ സ്വവര്‍ഗാനുരാഗിയായ പ്രധാനമന്ത്രിയാണ് ഇന്ത്യന്‍ വംശജനായ ലിയോ വരദ്കര്‍.