കോട്ടയം: മനുഷ്യാവകാശ പ്രവര്‍ത്തകയും സഹനസമരമാര്‍ഗത്തിന്റെ പ്രതീകവുമായ മണിപ്പൂരിന്റെ ഉരുക്ക് വനിത ഇറോം ശര്‍മ്മിള മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അതിഥിയായി സെപ്റ്റംബര്‍ 10 ഞായറാഴ്ച കോട്ടയത്ത് എത്തുന്നു.
ഞായറാഴ്ച 4 മണിക്ക് കോട്ടയം ബസേലിയസ് കോളെജ് ഹാളില്‍ നടക്കുന്ന ലോക ആത്മഹത്യ പ്രതിരോധ ദിനാചരണത്തില്‍ അതിഥിയായിട്ടാണ് ഇറോം എത്തുന്നത്.
പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ സമ്മേളനം ഉദ്ഘാടനം ചെയ്യും.
സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും ആടുജീവിതത്തിന്റെ കര്‍ത്താവുമായ ബെന്യാമിന്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും.