ന്യൂഡല്‍ഹി: ഗോവയിലെ ഇരുമ്പ് ഖനനം പരിസ്ഥിതിക്ക് ദോഷം ഉണ്ടാക്കില്ലെന്ന കാര്യത്തില്‍ ഉറപ്പ് വരുത്തുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. കൂടാതെ വായുവും വെള്ളവും മലിനമാക്കാതെ സംരക്ഷിക്കുമെന്നും അതില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും സര്‍ക്കാര്‍ തയാറാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗോവയിലെ 88 ഇരുമ്പയിര് ഖനികളുടെ അനുമതി സുപ്രീം കോടതി നേരത്തെ തന്നെ റദ്ദ് ചെയ്തിരുന്നു. ബിജെപി സര്‍ക്കാര്‍ 2015ല്‍ പുതുക്കി നല്‍കിയ ലൈസന്‍സാണ് കോടതി റദ്ദ് ചെയ്തിരുന്നത്.