ആലുവ – ഫോര്‍ട്ട്കൊച്ചി റൂട്ടില്‍ ഓടുന്ന സിംല ബസിലെ ഡ്രൈവറാണ് രാഹുല്‍.അശ്രദ്ധമായി വാഹനമോടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.ബസ് ഓടിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും രണ്ട് കൈയും വിട്ട് വാഹനമോടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ആലുവ ജോയിന്റ് ആര്.ടി.ഒ. സലിം വിജയകുമാറിന് കൈമാറിയിരുന്നു.സംഭവത്തില്‍ അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ സന്തോഷ് കുമാര്‍, ജസ്റ്റിന്, രാജേഷ് എന്നിവര്‍ അന്വേഷണം നടത്തി.