അരുണ്‍ ഗോപി – പ്രണവ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന റൊമാന്റിക് അഡ്വെഞ്ചറസ് ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ട് അടുത്ത മാസം തീയേറ്ററുകളിലേക്കെത്തുമന്ന് സൂചന. ചിത്രത്തിന്റെ ഡബ്ബിങ് പുരോഗമിക്കുകയാണ്. ഡബ്ബിങ് സ്റ്റുഡിയോയിലെ ചിത്രം സംവിധായകന്‍ അരുണ്‍ ഗോപി തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചട്ടുണ്ട്.
മുളകുപ്പാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപ്പാടമാണ് ചിത്രത്തിന്റെ നിര്‍മാണം. അരുണ്‍ ഗോപിയുടെ ആദ്യചിത്രമായ രാമലീല നിര്‍മിച്ചതും ടോമിച്ചന്‍ മുളകുപാടമായിരുന്നു.
വമ്പന്‍ ടീമുകളാണ് സിനിമയ്ക്കായി അണിചേരുന്നത്. സിനിമയുടെ ആക്ഷന്‍ കൈകാര്യം ചെയ്യുന്നത് പീറ്റര്‍ ഹെയ്ന്‍ ആണ്. സംഗീതം നല്‍കുന്നത് ഗോപിസുന്ദറാണ്. ഛായാഗ്രഹണം അഭിനന്ദ് രാമാനുജന്‍. എഡിറ്റിങ് വിവേക് ഹര്‍ഷന്‍. ആര്‍ട്ട്‌ജോസഫ് നെല്ലിക്കല്‍. പ്രൊഡക്ഷന്‍ കണ്ട്രോളര്‍നോബിള്‍ ജേക്കബ്. സിനിമയുടെ തിരക്കഥയും അരുണ്‍ തന്നെ.