ന്യൂഡല്‍ഹി: ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയില്‍ ഐഎസ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഇന്ത്യാക്കാരിയായ പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു. തരുഷി ജെയ്ന്‍ (19)എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പറഞ്ഞു.
പെണ്‍കുട്ടിയുടെ പിതാവ് സഞ്ജീവ് ജെയിനെ സുഷമ അനുശോചനം അറിയിച്ചു. രാജ്യം മുഴുവന്‍ തരുഷിയുടെ കുടുംബത്തിനൊപ്പം ഉണ്ടെന്നും സുഷമ പറഞ്ഞു. ധാക്കയിലെ അമേരിക്കന്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥിനിയാണ് തരുഷി.
ധാക്കയിലെ ഹോളി ആര്‍ടിസാന്‍ ഹോട്ടലിലുണ്ടായ ആക്രമണത്തില്‍ 20 വിദേശികളാണ് മരിച്ചത്. 13 പേരെ സുരക്ഷാസേന രക്ഷപ്പെടുത്തിയിരുന്നു.