ജോലികളില്‍ നിന്നും രാജി വെക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നെന്ന് ടെസ്ല സിഇഒ ഇലോണ്‍ മസക്. നിലവിലെ ജോലികള്‍ രാജിവെച്ച് ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറാവാനാഗ്രഹിക്കുന്നെന്നാണ് എലോണ്‍ മസ്‌കിന്റെ ട്വീറ്റ്.
രണ്ട് വരി ട്വീറ്റല്ലാതെ മറ്റ് വിശദാംശങ്ങളൊന്നും എലോണ്‍ മസ്‌ക് നല്‍കിയിട്ടില്ല. സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമായ മസ്കിന്റെ ഒരു തമാശ ട്വീറ്റാണോ ഇതെന്നും വ്യക്തമല്ല.
അതേസമയം ജോലിയില്‍ നിന്ന് ഒരിടവേള വേണമെന്ന കാര്യം മസ്‌ക് നേരത്തെ വ്യക്തമാക്കിയിരുന്നു. ആഴ്ചയില്‍ ഏഴ് ദിവസവും രാവും പകലും ജോലി ചെയ്യുന്നതിന് പകരം എന്റെ കൈകളില്‍ കുറച്ചു കൂടി ഒഴിവു സമയം ലഭിക്കുന്നത് വളരെ നന്നായിരിക്കും, ജനുവരിയില്‍ എലോണ്‍ മസ്‌ക് പറഞ്ഞതിങ്ങനെയാണ്. ടെസ്ലയ്ക്ക് പുറമെ റോക്കറ്റ് കമ്ബനിയായ spacex ന്റെയും സിഇഒയാണ് മസ്‌ക്.
thinking of quitting my jobs & becoming an influencer full-time wdyt
— Elon Musk (@elonmusk) December 10, 2021
സോഷ്യല്‍ മീഡിയയില്‍ സജീവമായ മസ്ക് അടുത്തിടെ ട്വിറ്ററില്‍ നടത്തിയ പോളിംഗിലൂടെ ടെസ്ലയുടെ 10 ശതമാനം ഓഹരി വിറ്റിരുന്നു.