ഐഎസ് ഭീകരരുമായി ബന്ധം ; മുംബൈ വിമാനത്താവളത്തിൽ യുവാവ് പിടിയിൽ

മുംബൈ: ഐഎസ് ഭീകരരുമായി നേരിട്ട് ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവാവിനെ മുംബൈ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്തു.

ഉത്തർപ്രദേശ് അസംഗാവ് സ്വദേശി അബു സയിദ് ആണ് പിടിയിലായത്.

സൗദി അറേബിയയിൽ നിന്നും മുംബൈ വിമാനത്താവളത്തിൽ എത്തിയ സയിദിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

കഴിഞ്ഞ ഏപ്രിലിൽ ഐഎസ് ഭീകരരുമായി ബന്ധമുള്ള നാല് യുവാക്കൾ യുപിയിൽ അറസ്റ്റിലായിരുന്നു.

ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അബു സയിദിന് സൗദിയിലെ ഐഎസ് കേന്ദ്രങ്ങളുമായി ബന്ധമുണ്ടെന്ന് സൂചന ലഭിച്ചു.

യുപി പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് അന്വേഷണം തുടരുന്നതിനിടെയാണ് അബു സയിദ് അറസ്റ്റിലായത്.

Top