ബെയ്‌റൂട്ട്: ഇസ്ലാമിക് ഭീകരര്‍ അടിമകളാക്കി വയ്ക്കുന്ന സ്ത്രീകളെ ലൈംഗികമായി ഉപയോഗിയ്ക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളടങ്ങിയ ഫത്‌വ കണ്ടെത്തി.
യു.എസ് സ്‌പെഷല്‍ ഓപ്പറേഷന്‍ ഫോഴ്‌സസ് പിടിച്ചെടുത്ത രേഖകളുടെ കൂട്ടത്തില്‍ ഫത്‌വയും ഉണ്ടായിരുന്നു. അച്ഛനും മകനും ഒരേ അടിമ സ്ത്രീയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടരുതെന്നും അമ്മയും മകളുമായ അടിമ സ്ത്രീകളെ ഒരേ ഉടമ തന്നെ ലൈംഗികമായി ഉപയോഗിയ്ക്കരുതെന്നും ഐ.എസ് ഫത്‌വയില്‍ വ്യക്തമാക്കുന്നു.
12 വയസ് മുതലുള്ള പെണ്‍കുട്ടികള്‍ ഐ.സ് ഭീകരരുടെ ബലാത്സംഗത്തിനും ക്രൂര പീഡനങ്ങള്‍ക്കും ഇരയാകുന്നുണ്ട്. ഇവയില്‍ നല്ലൊരു പങ്ക് ഇറാഖിലെ യസീദികളാണ്. അടിമ സ്ത്രീകളുമായുള്ള ലൈംഗിക ബന്ധം എങ്ങനെ ആയിരിയ്ക്കണമെന്നത് സംബന്ധിച്ച് അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതാണ് ഫത്‌വ. ഇക്കാര്യത്തില്‍ ചിലര്‍ ശരി അത്ത് നിയമം ലംഘിച്ചതായാണ ഐ.എസ് മതകാര്യ ഉപദേശകരുടെ വിലയിരുത്തല്‍.
ലൈംഗികമായി ഉപയോഗിയ്ക്കുമ്പോള്‍ സ്ത്രീകളെ വല്ലാതെ ഉപദ്രവിയ്ക്കരുതെന്നും ദയ കാണിയ്ക്കണമെന്നുമാണ് ഫത്‌വ ആവശ്യപ്പെടുന്നത്. ചെയ്യാന്‍ കഴിയാത്ത ജോലികള്‍ അവര്‍ക്ക് കൊടുക്കരുത്. ദുരുപയോഗം ചെയ്യുമെന്ന് സ്ത്രീയ്ക്ക് ഭയമുള്ള ആര്‍ക്കും അവളെ വില്‍ക്കരുതെന്നും ഫത്‌വയില്‍ നിര്‍ദ്ദേശിക്കുന്നു.