ബയ്‌റൂട്ട്: ഫുട്‌ബോള്‍ കളിക്കുന്നതിനിടയില്‍ ദൈവനിന്ദപറഞ്ഞ ഏഴുവയസുകാരനെ ഐഎസ് കൊലപ്പെടുത്തി.
ഐഎസിന്റെ ശക്തികേന്ദ്രമായ റാഖയില്‍ നൂറുകണക്കിനു ആളുകളുടെ മുന്നില്‍ വച്ചാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ക്രൂരമായ കൊലപാതകം നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
മുആസ് ഹസനാണ് കൊല്ലപ്പെട്ട കുട്ടി. സംഭവം കണ്ടുനിന്ന കുട്ടിയുടെ മാതാപിതാക്കള്‍ കുഴഞ്ഞുവീണു. ദൈവനിന്ദാപരമായി സംസാരിച്ചത് വഴി ഖിലാഫത്ത് ഭരണത്തെ അപമാനിക്കുകയാണ് കുട്ടി ചെയ്തതെന്നാണ് പറയുന്നത്. അതിനാല്‍ കുട്ടിയെ ഐഎസ് ‘പൊലീസ് ‘ തിങ്കളാഴ്ച അറസ്റ്റുചെയ്‌തെന്നും ചിലര്‍ പറയുന്നു. ഇത്തരം തെറ്റുകള്‍ ആരു ചെയ്താലും പ്രായംനോക്കാതെ ഐഎസ് ശിക്ഷ നടത്തും.
കഴിഞ്ഞ് രണ്ടുവര്‍ഷമായി നൂറുകണക്കിന് സാധാരണക്കാരെയും, മനുഷ്യാവകാശ പ്രവര്‍ത്തകരെയും, മാദ്ധ്യമപ്രവര്‍ത്തകരേയും സിറിയയിലും ഇറാഖിലും വച്ച് ഐഎസ് കൊലപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് ആദ്യമായാണ് ഇത്രയും പ്രായം കുറഞ്ഞ ഒരു കുട്ടിയെ സംഘടനയില്‍ കൊലപ്പെടുത്തുന്നത്.