ബാഗ്ദാദ്: മൊസൂളില്‍ ഇനി പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവില്‍ ഐഎസ് ഭീകരര്‍ ഇറാക്കില്‍ തോല്‍വി സമ്മതിച്ചു.
മൊസൂളും കൈവിട്ടതോടെയാണ് ഇറാക്കിലെ അവശേഷിക്കുന്ന പോരാളികളോട് രാജ്യം വിടുകയോ അല്ലെങ്കില്‍
സ്വയം ചാവേറായി മരിക്കുകയോ ചെയ്യാന്‍ ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
യുദ്ധമുഖത്തുള്ള പോരാളികളോടായി നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തിലാണ് അറബുനാട്ടുകരല്ലാത്തവര്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങുകയോ സ്വയം പൊട്ടിത്തെറിച്ച് മരിക്കുകയോ ചെയ്യുക എന്ന സന്ദേശം ബാഗ്ദാദി നല്‍കിയത്.
ചൊവ്വാഴ്ചയാണ് ബാഗ്ദാദിയുടെ സന്ദേശം എല്ലാവര്‍ക്കും കൈമാറിയത്.
ഐഎസില്‍ നിന്ന് പടിഞ്ഞാറന്‍ മൊസൂള്‍ തിരിച്ചുപിടിക്കാനുള്ള അന്തിമ പോരാട്ടം സൈന്യം തുടങ്ങിയത് കഴിഞ്ഞ മാസം 19നായിരുന്നു.
ജനുവരിയിലാണ് മൊസൂളിന്റെ കിഴക്കന്‍ പ്രദേശങ്ങള്‍ സൈന്യം തിരിച്ചുപിടിച്ചത്. 2014 ലിലാണ് മൊസൂള്‍ പിടിച്ച ഐഎസ് മേഖലയെ തങ്ങളുടെ ഭരണകേന്ദ്രമായി പ്രഖ്യാപിച്ചത്.