അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ഇറാഖ്

ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ഇറാഖ്.

ഇറാഖ് ആഭ്യന്തരമന്ത്രി അബു അല്‍ ബാസിരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബാഗ്ദാദി ജീവനോടെ ഉണ്ടെന്നാണ് സൂചനയെന്ന് അദ്ദേഹം പറഞ്ഞു.

ബാഗ്ദാദി ഒളിവില്‍ത്തന്നെയാണ് എന്നാണ് വിവരം. എന്നാല്‍ റാഖയില്‍ അയാള്‍ ഇല്ലെന്നും ബാസരി അറിയിച്ചു. ഇതു സംബന്ധിച്ച് ഏറെ ദുരൂഹതകള്‍ നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top