ലിയോ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സില്‍ നിന്നുള്ളതാണോ; ചര്‍ച്ചയായ് ഉദയനിധിയുടെ എക്‌സിലെ സന്ദേശം

വിജയ് ചിത്രം ലിയോക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണഅ പ്രേക്ഷകര്‍. വിജയ് ചിത്രം ലിയോ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സില്‍ നിന്നുള്ളതാണോ എന്നതാണ് ആ ചിത്രത്തിന്റെ ഏറ്റവും വലിയ സസ്‌പെന്‍സുകളിലൊന്ന്. പ്രഖ്യാപനം മുതല്‍ ഇതുവരെയുള്ള ഹൈപ്പ് നിലനിര്‍ത്തുന്നതും ഈ സസ്‌പെന്‍സ് കൂടിയാണ്. എന്നാല്‍ ഇത് മന്ത്രി ഉദയനിധി സ്റ്റാലിന്‍ പൊളിച്ചെന്നാണ് ആരാധകരുടെ വാദം.

കഴിഞ്ഞ ദിവസം പ്രിവ്യൂ ഷോ കണ്ട മന്ത്രി ഉദയനിധി സ്റ്റാലിന്റെ ട്വിറ്റര്‍ പോസ്റ്റാണ് സസ്‌പെന്‍സ് പൊളിച്ചത്. ദളപതി വിജയ് അണ്ണന്റെ ലിയോ ഗംഭീര ചിത്രമാണെന്നും മികച്ച സംവിധാനം, മികച്ച സംഗീതം എന്നിങ്ങനെയുള്ള പോസ്റ്റില്‍ ഉദയനിധി എല്‍സിയു കൂടി ഹാഷ്ടാഗ് ആയി ചേര്‍ത്തിട്ടുണ്ട്. ചിത്രം ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സില്‍ നിന്നുള്ളതായതിനാലാണ് മന്ത്രി എല്‍സിയു ഹാഷ് ടാഗ് ഉപയോഗിച്ചതെന്നാണ് ആരാധകരുടെ കണ്ടെത്തല്‍.

ചിത്രം നാളെ തീയേറ്ററുകളിലെത്തുമ്പോള്‍ കേരളത്തില്‍ മാത്രം 700 സ്‌ക്രീനുകളിലാണ് പ്രദര്‍ശനം. കേരളത്തില്‍ പുലര്‍ച്ചെ നാലിനാണ് പ്രദര്‍ശനം ആരംഭിക്കുക. തമിഴ്‌നാട്ടില്‍ പുലര്‍ച്ചെ ഷോ അനുവധിക്കണമെന്ന ആവശ്യവുമായ് ലിയോയുടെ പ്രൊഡ്യൂസ്രര്‍ ഹൈകോടതിയെ സമീപിച്ചെങ്കിലും ഫലം കണ്ടില്ല്. രാവിലെ 7 മണ്ക്കുള്ള ഷോയുടെ തീരുമാനം കോടതി സര്‍ക്കാരിന് വിട്ട് കൊടുത്തിരിക്കുകയാണ്. നിര്‍മാതാക്കള്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തുണ്ട്.

Top