ജമ്മു: കാഷ്മീരില്‍ ആക്രമണം നടത്താന്‍ ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരവാദികള്‍ വിവിധ തീവ്രവാദി വിഭാഗങ്ങളുമായി കൈകോര്‍ത്തെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ലഷ്‌കര്‍ ഇ തോയ്ബ, ഹിസ്ബുള്‍ മുജാഹിദിന്‍, ജെയ്‌ഷെ മുഹമ്മദ് എന്നീ തീവ്രവാദി വിഭാഗങ്ങളുടെ സഹായമാണ് കശ്മീരില്‍ ആക്രമണംനടത്താന്‍ ഐഎസ് തേടിയത്.
പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ സഹായത്തോടെയായിരുന്നു ഈ നീക്കം. ഐഎസ്‌ഐയുടെ ആസൂത്രണപ്രകാരം നിയന്ത്രണ രേഖയ്ക്കടുത്ത് 30 ഭീകരരെ എത്തിച്ചതായും ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പെഷവാറില്‍നിന്നാണ് ഈ ഭീകരരെ എത്തിച്ചതെന്നും സൂചനയുണ്ട്.
മഞ്ഞുവീഴ്ച മൂലം വഴി അടയുന്നതിനു മുമ്പ് ആക്രമണം നടത്താനാണു പദ്ധതി. ഇതുമായി ബന്ധപ്പെട്ട് ലഷ്‌കര്‍ ഇ തോയ്ബ, ഹിസ്ബുള്‍ മുജാഹിദിന്‍, ജെയ്‌ഷെ മുഹമ്മദ് എന്നീ തീവ്രവാദ സംഘടനകളുമായി ഐഎസ്‌ഐയുടെ മധ്യസ്ഥതയില്‍ ചര്‍ച്ച നടന്നു. പാക് അധിനിവേശ കാഷ്മീരില്‍വച്ചായിരുന്നു ചര്‍ച്ച. ഐഎസ്‌ഐ തലവന്‍ ഷൗക്കത്ത് ഖാന്‍ എന്ന അബു സുലൈമാനാണ് കൂടിക്കാഴ്ചയ്ക്കു വഴിയൊരുക്കിയത്.
ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.