‘IS may target Narendra Modi, Francois Hollande on Republic Day’

ന്യൂഡല്‍ഹി: റിപ്പബ്ലിക്ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ വിശിഷ്ടാഥിതിയായെത്തുന്ന ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളാന്തിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലക്ഷ്യമിട്ട് ഐ.എസ് ഭീകരര്‍ ആക്രമണത്തിനൊരുങ്ങുന്നതായി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്.

രാജ്യം 67-ാം റിപ്പബ്ലിക്ദിനം ആഘോഷിക്കുമ്പോള്‍ ഡല്‍ഹിയില്‍ ആക്രമണം നടത്താനാണ് ഐ.എസ് ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. നരേന്ദ്ര മോദിയും ഒളാന്തും ഒന്നിച്ച് വേദിയിലെത്തുമ്പോള്‍ ആക്രമണം നടത്താനാണ് ഐ.എസ് പദ്ധതി. അര്‍ധ കുംഭമേള ഉള്‍പ്പെടെ ലക്ഷ്യമിട്ട് ചാവേര്‍ സ്‌ഫോടന പരമ്പരയ്ക്കു തയാറെടുത്ത നാല് ഐ.എസ് ഭീകരരെ കഴിഞ്ഞ ദിവസം ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് സുരക്ഷ കൂടുതല്‍ ശക്തമാക്കാന്‍ ശ്രമമാരംഭിച്ചു. 80,000 ഡല്‍ഹി പോലീസും 10,000 പ്രത്യേക സുരക്ഷാ സേനയുമാണ് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ടിട്ടുള്ളത്.

Top