ഐ.എസ്. ബന്ധം, മലയാളിയെ എന്‍.ഐ.എ. കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: ഡല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റിലായ മലയാളിയെ ചോദ്യം ചെയ്യാനായി എന്‍.ഐ.എ.യുടെ കസ്റ്റഡിയില്‍ വിട്ടു.

തുര്‍ക്കിയില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചയച്ചതിനെത്തുടര്‍ന്ന് ജൂലായിലാണ് ഇയാള്‍ അറസ്റ്റിലായത്.

മുഹമ്മദ് ഇസ്മായീല്‍ മൊഹിയുദ്ദീന്‍ എന്ന ഷാജഹാന്‍ വെള്ളുവക്കണ്ടിയെയാണ് നാല് ദിവസത്തേക്ക് എന്‍.ഐ.എ.യുടെ കസ്റ്റഡിയില്‍ വിട്ടത്.
കണ്ണൂര്‍ സ്വദേശിയായ ഇയാള്‍ ഭീകരസംഘടനയായ ഐ.എസ്. അനുഭാവിയാണെന്ന് പോലീസ് ആരോപിക്കുന്നു.

ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ അന്വേഷിച്ചു കൊണ്ടിരുന്ന ഈ കേസ് ഇപ്പോള്‍ എന്‍.ഐ.എ. ഏറ്റെടുത്തിട്ടുണ്ട്.

വ്യാജപ്പേരില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ച ഇയാള്‍ ഐ.എസില്‍ പ്രവര്‍ത്തിക്കുന്നതിനായി തുര്‍ക്കിയിലേക്കും സിറിയയിലേക്കും പോയതായാണ് ആരോപണം.

കഴിഞ്ഞവര്‍ഷം ജൂണില്‍ ഭാര്യയുമായി തുര്‍ക്കിയിലേക്ക് പോയ ഇയാള്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ അവിടെനിന്ന് സിറിയയിലേക്ക് കടക്കാന്‍ ശ്രമിക്കുമ്പോഴാണ് തുര്‍ക്കി അധികൃതര്‍ പിടികൂടി ഇന്ത്യയിലേക്ക് അയച്ചത്.

തുര്‍ക്കി പോലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ ഭാര്യയെയും ഇന്ത്യയിലേക്ക് തിരിച്ചയച്ചിട്ടുണ്ട്.

Top