ക്വാലാലംപുര്‍: ഭീകര സംഘടനയായ ഇസ്‌ളാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നു സംശയമുള്ള ഏഴു പേരെ മലേഷ്യന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു സ്ത്രീ ഉള്‍പ്പെടെ നാലു മലേഷ്യക്കാരെയും മൂന്നു ഇന്തോനേഷ്യന്‍ പൗരന്മാരെയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
മലേഷ്യന്‍ രാജാവിനെയും പ്രധാനമന്ത്രിയേയും വധിക്കുമെന്ന് ഫേസ്ബുക്കിലൂടെ ഭീഷണി മുഴക്കിയ യുവാവും പിടിയിലായവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മാര്‍ച്ച് 12 മുതല്‍ നടത്തിയ ഭീകര വിരുദ്ധ നീക്കത്തിലാണ് ഇവരെ പിടികൂടിയത്. സിറിയയിലും ഇറാക്കിലുമുള്ള ഐഎസ് ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയതിനാണ് മൂന്നു മലേഷ്യക്കാര്‍ അറസ്റ്റിലായത്. ഭീകര സംഘടനയുമായി നേരിട്ടു ബന്ധമുണ്ടെന്നും സിറിയയില്‍ ഐഎസില്‍ ചേരാന്‍ പദ്ധതിയിട്ടിരുന്നതായും പിടിയിലായ ഇന്തോനേഷ്യക്കാര്‍ സമ്മതിച്ചിട്ടുണ്ട്.