മൊസൂള്‍: ഇറാക്ക് സേനയുടെ പിടിയിലകപ്പെടുന്നത് തടയാന്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ടൈഗ്രിസ് നദിയില്‍ ചാടി ജീവനൊടുക്കുന്നതായി റിപ്പോര്‍ട്ട്.
മൊസൂളിലെ ടൈഗ്രിസ് നദിക്കര വരെ ഇറാഖ് സൈന്യം എത്തിയതോടെയാണ് ഐ.എസ് ഭീകരര്‍ നദിയില്‍ ചാടി മരിക്കുന്നത്.
ഇറാക്ക് തലസ്ഥാനമായ ബാഗ്ദാദില്‍ നിന്ന് 400 കിലോമീറ്റര്‍ ദൂരെ സ്ഥിതി ചെയ്യുന്ന പുരാതന നഗരമായ മൊസൂള്‍ തിരിച്ചുപിടിച്ചതായി ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി ഇന്നലെ പ്രഖ്യാപിച്ചിരുന്നു.
മൊസൂളിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ അവസാന ഘട്ടത്തിലാണെന്നും നഗരത്തിലെ ചില ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ വിരലിലെണ്ണാവുന്ന ഭീകരര്‍ മാത്രമാണുള്ളത്, ഇവരെ തുരത്താനുള്ള നടപടികളിലാണ് സൈന്യമെന്ന് ബ്രിഗേഡിയര്‍ ജനറല്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
2014ലാണ് ഐഎസ് ഭീകരര്‍ മൊസൂളിന്റെ നിയന്ത്രണം പിടിച്ചെടുത്തത്.