കൊൽക്കത്ത: പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് എട്ട് ഘട്ടമായി നടത്താൻ തീരുമാനിച്ച തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി രംഗത്ത്.
തൃണമൂൽ കോൺഗ്രസിന്റെ ശക്തി കേന്ദ്രമായ സൗത്ത് 24 പർഗനാസിൽ മൂന്ന് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. മോദിയുടേയും അമിത് ഷായുടേയും സൗകര്യാർത്ഥമാണോ ഇതെന്നാണ് മമതയുടെ ചോദ്യം.
തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനത്തെ താൻ ബഹുമാനിക്കുന്നുവെന്നും പക്ഷേ എന്തിനാണ് ജില്ലകൾ വിഭജിച്ചതെന്നുമാണ് മമത ചോദിക്കുന്നത്.