ലാസ് വേഗസ്: അമേരിക്കയിലെ ചൂതാട്ട കേന്ദ്രമായ ലാസ് വേഗസിൽ നടന്ന കൂട്ടക്കുരുതിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകരസംഘടനയായ ഐഎസ്.
ഐഎസ് അനുകൂല അമാഖ് വാർത്താ ഏജൻസി പുറത്തിറക്കിയ കുറിപ്പിലാണ് ഐഎസിന്റെ ഭീകരരാണ് ആക്രമണം നടത്തിയതെന്ന് അവകാശപ്പെട്ടത്. ആക്രമണം നടത്തിയാൾ മാസങ്ങൾക്കു മുമ്പ് ഇസ്മാം മതത്തിലേക്കു പരിവർത്തനം ചെയ്തിരുന്നെന്നും പത്രക്കുറിപ്പിൽ അവകാശപ്പെടുന്നു.
അമേരിക്കയിലെ ലാസ് വെഗാസിലുണ്ടായ വെടിവയ്പ്പിൽ 50 പേർ മരിക്കുകയും 406 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. മൻഡേലെ ബേ കാസിനോയുടെ 32-ാം നിലയിലാണ് വെടിവയ്പുണ്ടായതെന്നും രണ്ടു പേർ തുടർച്ചയായി വെടിയുതിർക്കുകയായിരുന്നുവെന്നും ദൃക്സാക്ഷികൾ പറഞ്ഞു.
ജാസണ്‍ അൽഡീന്റെ നേതൃത്വത്തിൽ സംഗീതപരിപാടി നടന്നു കൊണ്ടിരിക്കെ മാൻഡലെ ബേ കാസിനോയിലാണ് വെടിവയ്പുണ്ടായത്.
കാസിനോയുടെ 32–ാം നിലയിലാണ് വെടിവയ്പുണ്ടായത്. പരിപാടി ആസ്വദിക്കാനായി നിരവധി ആളുകൾ സ്ഥലത്തുണ്ടായിരുന്നു. ഇത് അപകടത്തിന്റെ തീവ്രത വർധിപ്പിക്കാൻ കാരണമായി.
അക്രമിയെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി. ഇയാളുടെ ഏഷ്യൻ സ്വദേശിയായ സുഹൃത്തിന് വേണ്ടി പൊലീസ് തെരച്ചിൽ തുടരുകയാണ്.