ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീകളുടെ വിലക്ക് ഭരണഘടനാപരമായി നിലനില്‍ക്കുന്നതല്ലെന്ന് സുപ്രീംകോടതി. ജീവശാസ്ത്രപരമായി കാര്യങ്ങളുടെ പേരില്‍ സ്ത്രീകളെ ശബരിമലയില്‍ വിലക്കുന്നത് ശരിയല്ല. ആര്‍ത്തവം ഒരു ശാരീരിക അവസ്ഥയാണെന്നും കോടതി നിരീക്ഷിച്ചു.
എന്തിന്റെ പേരിലാണ് 10 വയസിനും 60 വയസിനും ഇടയിലുള്ള സ്ത്രീകളെ ശബരിമലയില്‍ വിലക്കിയിരിക്കുന്നതെന്നും 41 ദിവസം വ്രതം എടുത്താണ് പുരുഷന്‍മാര്‍ ശബരിമലയില്‍ എത്തുന്നത് എന്നതിന് എന്ത് ഉറപ്പാണുള്ളതെന്നും കോടതി ചോദിച്ചു. ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് സുപ്രധാനം നിരീക്ഷണം നടത്തിയത്.
വിശ്വാസത്തിന്റെ പേരിലാണ് സ്ത്രീകളെ വിലക്കിയിരിക്കുന്നതെന്ന വാദത്തോടും കോടതി യോജിച്ചില്ല. മതാചാരങ്ങളുടെ അടിസ്ഥാനത്തിലല്ല, ഭരണഘടന മുന്‍നിര്‍ത്തിയാണ് കോടതി പ്രവര്‍ത്തിക്കുന്നതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. കേസ് അടുത്ത ബുധനാഴ്ച കോടതി വീണ്ടും പരിഗണിക്കും.
വിഷയം പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ അമിക്കസ് ക്യൂറിയിലും ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായമുണ്ടെന്നാണ് റിപ്പോര്‍ട്ട്.