ടെല്‍ അവീവ്: ഇസ്രായേലിന്റെ 11ാമത് പ്രസിഡന്റായി ഇസാഖ് ഹെര്‍സോഗ് തെരഞ്ഞെടുക്കപ്പെട്ടു. പാര്‍ലമെന്റിലെ രഹസ്യ ബാലറ്റിലൂടെയാണ് മുതിര്‍ന്ന രാഷ്ട്രീയ നേതാവായ ഇസാക് ഹെര്‍സോഗിനെ തെരഞ്ഞെടുത്തത്. 120 അംഗങ്ങളില്‍ 87 പേരുടെ പിന്തുണയോടെയാണ് ഹെര്‍സോഗ് വിജയിച്ചത്.
എതിരാളി മിറിയം പെരട്‌സ് ആയിരുന്നു. നിലവിലെ പ്രസിഡന്റ് അടുത്ത മാസം നീങ്ങുന്നതോടെയാണ് ഹെര്‍സോഗ് ഔദ്യോഗികമായി സ്ഥാനം ഏറ്റെടുക്കുക. 60കാരനായ ഹെര്‍സോഗ് ലേബര്‍ പാര്‍ട്ടി നേതാവാണ്. 1983 മുതല്‍ 1993 വരെയുള്ള കാലഘട്ടത്തില്‍ ഇസ്രായേല്‍ പ്രസിഡന്റായ ചെയിം ഹെര്‍സോഗിന്റെ മകനാണ് ഇസാഖ്.
വിജയവാര്‍ത്ത അറിഞ്ഞ ശേഷം താന്‍ എല്ലാവരുടെയും പ്രസിഡന്റ് ആയിരിക്കുമെന്ന് ഹെര്‍സോഗ് പറഞ്ഞു. എല്ലാ ഇസ്രായേലി പൗരന്മാരുടെയും പേരില്‍ ഞാന്‍ അദ്ദേഹത്തിന് ആശംസകള്‍ നേരുന്നുവെന്നായിരുന്നു പ്രധാനമന്ത്രി ബിന്‍യമിന്‍ നെതന്യാഹുവിന്റെ പ്രതികരണം.