ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് പ്രവര്‍ത്തനം ഡല്‍ഹിയിലും ആരംഭിക്കുന്നു

ന്യൂഡല്‍ഹി: ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് പ്രവര്‍ത്തനം ഡല്‍ഹിയിലും ആരംഭിക്കുന്നു.

ഇസാഫ് ബാങ്ക് എംഡിയും സി.ഇ.ഒ.യുമായ കെ. പോള്‍ തോമസാണ് 63ാമത് ശാഖയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് (കോര്‍പ്പറേറ്റ് സര്‍വ്വീസ്) ജോര്‍ജ് തോമസ്, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് (ബാങ്കിങ്ങ് സര്‍വീസ്) എ.ജി വര്‍ഗീസ് എന്നിവര്‍ ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വ്യക്തമാക്കി.

നിലവില്‍ ഇസാഫിന് 371 ബാങ്കിംഗ് ഔട്ട്‌ലെറ്റുകളാണുള്ളത്. നോര്‍ത്ത്ഈസ്റ്റ് ഭാഗങ്ങളിലേയ്ക്കും ഇസാഫ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കും.

കേരളത്തിന് പുറത്തുള്ള 205 മൈക്രോ ഫിനാന്‍സ് ശാഖകള്‍ ബാങ്കുകളായി മാറുമെന്നും പോള്‍ തോമസ് പറഞ്ഞു.

പ്രവര്‍ത്തനമാരംഭിച്ച് എട്ട് മാസത്തിനകം 1450 കോടിയുടെ നിക്ഷേപമാണ് ഇസാഫ് ബാങ്ക് നേടിയിരിയ്ക്കുന്നത്.

ഈ സാമ്പത്തിക വര്‍ഷത്തില്‍ 2500 കോടിയുടെ നിക്ഷേപമാണ് ഇസാഫ് പ്രതീക്ഷിക്കുന്നത്.

Top