മുന്‍നിര താരങ്ങള്‍ക്ക്‌ പരുക്ക് ; ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന മത്സരത്തില്‍ ഇഷ് സോധി

ish sodhi

വില്ലിംഗ്ടണ്‍: ന്യൂസിലാന്റ് താരങ്ങളില്‍ മുന്‍നിര സ്പിന്നര്‍മാര്‍ക്ക് പരുക്കേറ്റതിനെ തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന മത്സരത്തില്‍ മികച്ച ലെഗ് സ്പിന്നര്‍ ഇഷ് സോധി ടീമില്‍ സ്ഥാനം പിടിച്ചു. മിച്ചല്‍ സാന്റനര്‍, ടോഡ് ആസ്ട്‌ലേ എന്നിവര്‍ പരുക്ക് മൂലം എല്ലാ മത്സരങ്ങളിലും കളത്തിലിറങ്ങാന്‍ സാധിക്കില്ല എന്നാണ് വിവരം.

ഇരുവരുടെയും വര്‍ക്ക് ലോഡ് കൈകാര്യം ചെയ്യുന്നതിന്റെ ഭാഗമായാണ് ഇഷ് സോധിയെ 14 അംഗ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാക്കിസ്ഥാനെതിരെയുള്ള പരമ്പരയിലെ അതേ 13 അംഗ ടീമിനെയാണ് സോധിക്ക് പുറമേ ന്യൂസിലാന്റ് നിലനിര്‍ത്തിയിരിക്കുന്നത്. ഫെബ്രുവരി 25, 28 തീയതികളിലാണ് ആദ്യ രണ്ട് ഏകദിനങ്ങള്‍ നടക്കുക.

Top