ഷാഹിദിന്റെ സഹോദരനായതില്‍ ഞാന്‍ അഭിമാനിക്കുന്നു; ഇഷാന്‍ ഖട്ടര്‍

ISHAAN

സിനിമാ മേഖലയിലെ നിലനില്‍പ്പിനു വേണ്ടി സ്വന്തം പേരില്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് നടന്‍ ഇഷാന്‍ ഖട്ടര്‍. ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂറുമൊത്തുള്ള ഇഷാന്റെ സിനിമ ധടക് നാളെ റിലീസിനൊരുങ്ങുകയാണ്.

‘ എനിക്ക് എന്റെ പേരില്‍ അറിയപ്പെടുന്നതിനേക്കാള്‍ താല്‍പ്പര്യം ഷാഹിദ് കപൂറിന്റെ സഹോദരന്‍ എന്നറിയപ്പെടാനാണ്. അദ്ദേഹത്തിന്റെ സഹോദരനായതില്‍ എനിക്ക് അഭിമാനമുണ്ട്. അതില്‍ എനിക്ക് ഒരു നാണക്കേടും ഇല്ല’. സിനിമയിലേക്ക് വരാന്‍ പ്രചോദനമായത് സഹോദരനാണ്. അത് മറ്റാരില്‍ നിന്നല്ലെന്നും’ ഇഷാന്‍ പറഞ്ഞു. കഠിനാധ്വാനമുണ്ടായാല്‍ എവിടെയും വിജയക്കാമെന്നും വ്യക്തിത്വം പടുത്തുയര്‍ത്താമെന്നും ഇഷാന്‍ പറഞ്ഞു.

നടി നീലിമയുടെ മകനാണ് ഇഷാന്‍ ഖട്ടര്‍. പിതാവ് രാജേഷ് ഖട്ടര്‍. നീലിമയുടെ ആദ്യ ഭര്‍ത്താവ് പങ്കജ് കപൂറിലുണ്ടായ മകനാണ് ഷാഹിദ് കപൂര്‍. ചിത്രത്തില്‍ ജാന്‍വി കപൂറിന്റെ അമ്മ വേഷത്തില്‍ അഭിനയിക്കുന്നത് ശാലിനി കപൂറാണ്. ശശാങ്ക് ഖൈത്താനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ധര്‍മ പ്രൊഡക്ഷന്റെ ബാനറില്‍ കരണ്‍ ജോഹര്‍, സീ സ്റ്റുഡിയോസ്, ഹിരോറോ യാഷ് ജോഹര്‍, അപൂര്‍വ മെഹ്ത എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കൗമാരപ്രായക്കാരുടെ പ്രണയത്തെ കുറിച്ചുള്ളതാണ് ഈ ചിത്രം. രാജസ്ഥാനിലെ ജാതീയ സമൂഹത്തിന്റെ പശ്ചാത്തലത്തിലാണ് ധടക്കിന്റെ കഥ. താഴ്ന്ന ജാതിക്കാരനായ മാധൂറിനെ പ്രണയിക്കുന്ന പാര്‍ത്ഥ്‌വി. ഇരുവരുടെയും പ്രണയത്തെ കുടുംബം എതിര്‍ക്കുന്നതോടയുണ്ടാകുന്ന സംഘര്‍ഷങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്.

Top