മുംബൈ: ടാറ്റാ ഗ്രൂപ്പ് കമ്പനികളുടെ ചെയര്‍മാനായി ടാറ്റാ ഗ്രൂപ്പ് ഫിനാന്‍സ് ഡയറക്ടര്‍ ഇഷാത് ഹുസൈനെ നിയമിച്ചു. രത്തന്‍ ടാറ്റ അടങ്ങുന്ന അഞ്ചംഗ കമ്മിറ്റിയാണ് പുതിയ സാരഥിയെ കണ്ടെത്തിയത്.
ടാറ്റാ ഗ്രൂപ്പ് കമ്പനികളുടെ ഉടമസ്ഥത നിയന്ത്രിക്കുന്ന ടാറ്റാ സണ്‍സിന്റെ ചെയര്‍മാന്‍സ്ഥാനത്തുനിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കിയ സാഹചര്യത്തിലാണു പുതിയ നിയമനം. മിസ്ത്രിക്കു പകരം ഇടക്കാല ചെയര്‍മാനായി മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റയെ നിയമിച്ചിരുന്നു.
നിലവില്‍ ടാറ്റ സ്റ്റീല്‍, വോള്‍ട്ടാസ് തുടങ്ങിയ ടാറ്റ കമ്പനികളുടെ ഡയറക്ടറാണ് ഹുസൈന്‍.