ബംഗളൂരു: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനെ കോടികള്‍ മുടക്കി തിരികെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യന്‍സ്. ഒരു ഇന്ത്യന്‍ താരം ലേലത്തില്‍ സ്വന്തമാക്കുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ തുകയെന്ന റെക്കോര്‍ഡോടെയാണ് യുവ താരം വീണ്ടും മുംബൈ സ്‌ക്വാഡിലെത്തുന്നത്.
ഇനി ക്രുണാലും ഹര്‍ദ്ദികും നേര്‍ക്കുനേര്‍ പോരാടും; 8.25 കോടിക്ക് ലഖ്നൗവില്‍; വാഷിങ്ടന്‍ സുന്ദറിനെ സ്വന്തമാക്കി ഹൈദരാബാദ്
15.25 കോടി രൂപയ്ക്കാണ് ഇഷാനെ മുംബൈ പാളയത്തിലെത്തിച്ചത്. നേരത്തെ യുവരാജ് സിങിന് 16 കോടി രൂപ ലേലത്തില്‍ ലഭിച്ചതാണ് ഒന്നാം സ്ഥാനത്തുള്ളത്.
വെസ്റ്റ് ഇന്‍ഡീസ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ നിക്കോളാസ് പൂരന് വേണ്ടിയും ടീമുകള്‍ മത്സരിച്ചു. 10.75 കോടിയ്ക്ക് താരത്തെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തം പാളയത്തിലെത്തിച്ചു. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും താരത്തിനായി ശക്തമായി രം?ഗത്തുണ്ടായിരുന്നു.
ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോണി ബെയര്‍സ്സ്റ്റോയെ പഞ്ചാബ് കിങ്സ് സ്വന്തമാക്കി. 6.75 കോടിയ്ക്കാണ് ഇംഗ്ലീഷ് താരത്തെ പഞ്ചാബ് പാളയത്തിലെത്തിച്ചത്.
വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ദിനേഷ് കാര്‍ത്തികിനെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കി. താരത്തെ 5.5 കോടിക്കാണ് ടീം സ്വന്തമാക്കി.
അതേസമയം വൃദ്ധിമാന്‍ സാഹയെ ആരും വാങ്ങിയില്ല. താരം അണ്‍സോള്‍ഡായി.