നേരിടുന്ന ആദ്യ പന്തില്‍ തന്നെ സിക്‌സര്‍ അടിക്കുമെന്ന് ഡ്രസിംഗ് റൂമില്‍ എല്ലാവരോടും താന്‍ പറഞ്ഞിരുന്നു എന്ന് യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഇഷാന്‍ കിഷന്‍. അരങ്ങേറ്റ ഏകദിനത്തില്‍ തന്നെ ഫിഫ്റ്റി നേടിയതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് കിഷന്റെ വെളിപ്പെടുത്തല്‍. മത്സരത്തില്‍ കിഷന്‍ 59 റണ്‍സെടുത്തിരുന്നു.
”ആദ്യ പന്തില്‍ സിക്‌സ് അടിക്കുമെന്ന് ഞാന്‍ ഡ്രസിംഗ് റൂമില്‍ എല്ലാവരോടും പറഞ്ഞിരുന്നു. പന്ത് എവിടെയായാലും സിക്‌സ് അടിക്കണമെന്നായിരുന്നു. എല്ലാവര്‍ക്കും അത് അറിയാമായിരുന്നു. കാരണം, കാര്യങ്ങള്‍ എനിക്ക് അനുകൂലമായിരുന്നു. നല്ല പിച്ച്, ജന്മദിനം, എന്റെ ആദ്യത്തെ ഏകദിന മത്സരം.”- കിഷന്‍ പറഞ്ഞു.
മത്സരത്തില്‍ ഫിഫ്റ്റിയടിച്ചതോടെ അരങ്ങേറ്റ ടി-20യിലും ഏകദിനത്തിലും അര്‍ദ്ധശതകം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി ഇഷാന്‍ കിഷന്‍ മാറിയിരുന്നു. ഏകദിനത്തിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ വേഗത്തില്‍ അര്‍ധ സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരം എന്ന റെക്കോര്‍ഡും കിഷന്‍ നേടി. 33 പന്തിലാണ് താരം 50 റണ്‍സ് നേടിയത്. ഇക്കാര്യത്തില്‍ ഇന്ത്യയുടെ തന്നെ കൃണാല്‍ പാണ്ഡ്യയാണ് ഒന്നാമന്‍.
മത്സരത്തില്‍ ഇന്ത്യ 7 വിക്കറ്റിന് ശ്രീലങ്കയെ പരാജയപ്പെടുത്തി. ലങ്ക ഉയര്‍ത്തിയ 263 റണ്‍സ് വിജയ ലക്ഷ്യം 3 വിക്കറ്റ് നഷ്ടത്തില്‍ 36.4 ഓവറില്‍ ഇന്ത്യ മറികടന്നു.